22:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അർജ്ജുൻ വളരെ സന്തോഷത്തിൽ ആയിരുന്നു. പെട്ടെന്ന് സ്കൂൾ അടച്ചു . പരീക്ഷ ഇല്ല . കൂടുതൽ അവധി ദിവസങ്ങൾ . വീട്ടിലിരുന്ന് ടി വി കണ്ട് രസിക്കാമെന്നോർത്ത് അവൻ തുള്ളിച്ചാടി. പക്ഷെ നാലഞ്ചു ദിവസം ആയപ്പോഴേക്കും അവനു മടുപ്പായി. അങ്ങനെ അവൻ അമ്മയെ അടുക്കളയിൽ സഹായിച്ചു. അച്ഛനോടൊപ്പം വീടും പരിസരവും വൃത്തിയാക്കി. മുത്തച്ഛന്റെ കൂടെ പറമ്പിലെത്തി പുല്ലുചെത്തി തീയിട്ടു. അവിടവിടെ കിടന്നിരുന്ന പഴയ കുപ്പികളും ചിരട്ടകളും ഒക്കെ പെറുക്കി എടുത്തു. ചുറ്റിനും വൃത്തിയാക്കാൻ ഒരുപാടുണ്ടെന്ന് ഇപ്പോഴാണ് അവനു മനസ്സിലായത് . എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ അവനു സന്തോഷവും ആത്മവിശ്വാസവും തോന്നി. അപ്രതീക്ഷിതമായി എത്തിയ അവധി ഇങ്ങനെ വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് അർജ്ജുൻ പഠിച്ചു.