പാരിനെയാകെ വിഴുങ്ങുവാനെത്തിയ വ്യാധിയാണിന്നാ മഹാമാരി ഒരുമയോടൊത്തു നാം പൊരുതിടേണം കരുതലിൽ ജാഗ്രത കാട്ടിടേണം അരുതുകൾ ചെയ്യുവാനുള്ള മനുജന്റെ വിരുതിനെയല്പമൊതുക്കിടേണം കൂട്ടമായൊത്തുചാർന്നുള്ളൊരായുല്ലാസ വേളകൾ പിന്നെയെന്നോർത്തിടേണം അന്യനൊരുവന് പീഡയേറ്റീടുവാൻ കാരണം നമ്മളായ് തീർന്നിടൊല്ലേ നമ്മുടെ നന്മയ്ക്കായ് മറ്റുള്ളോർ ചൊല്ലുന്ന നല്ല വചസ്സുുകൾ കേട്ടിടേണം