എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/മഹാമാരി

21:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgian (സംവാദം | സംഭാവനകൾ) (' ദൂരെ വിദൂരത്തിൽ നിന്നിതാ കേൾപ്പൂ കാഹളമൂതി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ദൂരെ വിദൂരത്തിൽ നിന്നിതാ കേൾപ്പൂ കാഹളമൂതി എത്തും മഹാമാരി തൻ ഗർജ്ജനം നാടുകൾ, രാജ്യങ്ങൾ കീഴടക്കിയത് കേരളം ലക്ഷ്യമാക്കി കുതിക്കുന്നു ആർത്തിയാൽ. സമ്പന്നർ, പാവങ്ങൾ, സ്വാമികൾ വൈദികർ, മുക്രി എന്നിങ്ങനെ വേർതിരിവില്ലാതെ ക്രൂരമായി കൊത്തിപ്പറിച്ചു ജനജീവിതം കഴുകനെ പോലെ കാർന്നുതിന്നുന്നിതാ, സുന്ദരി പെണ്ണായ ഈ ലോക ഗോളത്തെ. കൺ തുറന്നാൽ ശവശരീരങ്ങൾ ചുറ്റിലും ഇടയില്ല ഭൂമിയിൽ ജഡം അഴുകാൻ.

തളരുകയില്ല

 യുദ്ധഭൂമിയിൽ
പ്രതീക്ഷതൻ പൊൻതൂവൽ പറക്കും വരെ

സയന സാബു