ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി നമ്മൾ ജീവിക്കുന്ന ചുറ്റുപാട് പരിസ്ഥിതിയുമയി ബന്ധപ്പെട്ടതാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ പരിസ്ഥിതിയുടെ പങ്ക് വളരെ പ്രധാനമാണ്. പരിസ്ഥിതി ചൂഷണം. ചെയ്യലാണ് മനുഷ്യൻ്റെ കടമ .പരിസ്ഥിതിയെ മനുഷ്യർ പല തരത്തിലുള്ള ചൂഷണങ്ങ ൾ ചെയ്തതിൻ്റെ ദുരന്തഫലമാണ് നാം ഇന്ന് അനുഭവിച്ച് വരുന്ന ദുരിതങ്ങും. പരിസ്ഥിതി ലോല പ്രദേശങ്ങളായ കുന്നുകളും, പുഴകളും,വയലുകളും ഇന്ന് നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. കുന്നുകൾ ഇടിക്കുന്നതിൻ്റെ ഫലമായി തഴച്ചു വളർന്ന കാടുകൾ നമുക്കില്ലാതായി. മണ്ണെടുത്തു വയലിൽ ഇട്ടതിനാൽ വയലുകൾ നമുക്ക് നഷ്ടപ്പെട്ടു. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് പാറക്കെട്ടുകൾ എല്ലാം നഷ്ടപ്പെട്ട് പുൽമേടുകൾ ഇല്ലാതായി വന്യജീവികൾക്കും പക്ഷിമൃഗാധികൾക്കും അവരുടെ താമസസ്ഥലങ്ങൾ നഷ്ടപ്പെട്ടു. കാട്ടുമരങ്ങൾ വൻതോതിൽ വെട്ടിനശിപ്പിക്കുന്നതോടെ നമ്മുടെ പരിസ്ഥിതി യുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടു.ഇതിൻ്റെ ഫലമായി പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായി. മഴ പെയ്യുമ്പോൾ പ്രളയമായും കഠിനമായ ചൂട് വരുമ്പോൾ വെള്ളം കിട്ടാത്ത അവസ്ഥ ഇതുമൂലമാണ് ഉണ്ടാകുന്നത്.ഇതിൻ്റെ ദുരന്തഫലങ്ങളാണ് നാം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.ദുരാഗ്രഹം മൂത്ത് ചില മനുഷ്യരുടെ പ്രവർത്തിയുടെ ഫലമായി നമ്മുടെ പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചിരിക്കുകയാണ്. ഇനിയുള്ള തലമുറയെങ്കിലും പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടി ജൈവ വൈവിധ്യങ്ങൾ നിലനിർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
|