21:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31466(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്=അതിജീവനം |color= 4 }} <center> <poem> ലോകം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ ഭീതിയിലാഴ്ത്തിയ
മഹാമാരിയാണ് കൊറോണ
ജീവൻ കവർന്നെടുക്കും
മഹാ രാക്ഷസനാണ് കൊറോണ
പ്രളയത്തെ നേരിട്ടപോൽ
നിപ്പയെ തുരത്തിപോൽ
ചെറുത്തു നിൽക്കും നാം
ഈ വമ്പൻ വൈറസിനെ
ചൈനയും ഇറ്റലിയും എന്തിന്
അമേരിക്ക പോലും വിറച്ചു നിൽക്കവേ
കീഴടക്കി നാം കേരളീയർ
കൊറോണയെന്ന ഭീകരനെ
ഭൂമിവിട്ടു പോവുകയെന്നു പറഞ്ഞു
ഏറ്റുമുട്ടണം നാം ഈ വൈറസിനോട്
അത് മുഖം മറച്ചാവട്ടെ കൈകഴുകിയാവട്ടെ
വീട്ടിലിരുന്നാകട്ടെ തടുക്കും നാം ഈ കോവിഡിനെ