ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/അതിജീവനം

21:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ലോകം ഓരോ നിമിഷവും വളരുകയാണ്. അതിനൊപ്പം തന്നെ നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികളും ഉയരുകയാണ്.  ഇപ്പോൾ നമ്മൾ നേരിടുന്ന പ്രതിസന്ധിയാണ് കൊറോണ വൈറസ്.  നമ്മുടെ ആരോഗ്യവകുപ്പിനും അതിൽ പ്രേമിക്കുന്ന എല്ലാവരെയും നമ്മൾ അഭിനന്ദിച്ചേ പറ്റൂ കാരണം അവരാണ് യഥാർത്ഥ താരം  നമ്മെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന താരങ്ങൾ. അതിജീവനത്തിന് മാർഗ്ഗമുണ്ട് പൊതുമേഖല ഇതിനുമുമ്പ് പ്രളയം വന്നപ്പോഴൊക്കെ നമ്മൾ അതിജീവിച്ചവരാണ്.  ഈയൊരു കുറവാണെന്ന് മഹാമാരിയും നമ്മൾ അതിജീവിക്കും.  ഭയമല്ല വേണ്ടത് പ്രതിരോധിക്കാനുള്ള കരുതണം വേണ്ടത്.   ഏറ്റവും പ്രധാനമായി നമ്മൾ ചിന്തിക്കേണ്ടത് നമ്മുടെ ശുചിത്വമാണ് പിന്നെ ആരോഗ്യവകുപ്പ് തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ്.   തനിക്ക് വന്നില്ലല്ലോ പിന്നെന്തിന് എന്ന്  ഒരിക്കലും വിചാരിക്കരുത്. നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മുടെ ലോകത്തിനു വേണ്ടി ഒരുമിച്ച് നിൽക്കണം. ഈ രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയിൽ അവർ അതിനെ അതിജീവിച്ചു.  ഇപ്പോൾ നമ്മുടെ രാജ്യത്തും ഈ രോഗം വരുന്നതിനു തുടർന്ന് രാജ്യത്ത് മൊത്തം ലോക്ക് ഡൌൺ പറഞ്ഞിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ വീട്ടിൽ എത്രനേരം നമുക്ക് ചെലവഴിക്കാൻ പറ്റും? 

 പക്ഷേ ഈ ഒരു സാഹചര്യത്തിൽ നമ്മൾ ഓർക്കേണ്ടത് നമുക്ക് ജീവന്റെ വാതിൽ തുറന്നിട്ട് തരുന്ന നമ്മുടെ ഡോക്ടർസിനേം, നഴ്സിനെയിം,  ആരോഗ്യമേഖലയിലെ പ്രവർത്തിക്കുന്നവരെയും കുറിച്ചാണ്.  നമ്മളെ പോലെ അവർക്കും ഉണ്ടാകും കുടുംബം അവരെയൊക്കെ പിരിഞ്ഞു ഇവർ പ്രവർത്തിക്കുന്നത് ഇവർക്ക് വേണ്ടി അല്ല നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിൻറെ സുരക്ഷയ്ക്ക് വേണ്ടിയാണ്. നമ്മൾ ഈ രോഗത്തെ പിടിച്ചു കെട്ടും. 

 വീട്ടിലിരുന്നു എന്തു ചെയ്യും എന്ന് പറഞ്ഞാൽ നമ്മുടെ മാതാപിതാക്കൾക്കും മുത്തച്ഛന്മാര്കും  ഒകെ കുറെ നല്ല കഥകൾ പറയാനുണ്ടാകും.  അതൊക്കെ കേട്ട് നമുക്ക് ഇരിക്കാം.  പിന്നെ നമ്മുടെ വീട്ടിൽ എന്തെങ്കിലും ബുക്ക് ഒക്കെ ഉണ്ടെങ്കിൽ അത് വായിക്കാം അപ്പോൾ നമ്മളുടെ വായന, എഴുത്ത് കഴിവുകളൊക്കെ    നമുക്ക് വർദ്ധിപ്പിക്കാൻ സാധിക്കും

ABHISHEK A S
9 D ബി എച് എസ് എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം