അന്ന്
പ്രകൃതീ നീ എത്ര മനോഹരി
പച്ച വിരിച്ച നെൽപാടങ്ങളും
തണൽക്കുട പിടിച്ച വൃക്ഷങ്ങളും
കളകളാരവം മുഴക്കുന്ന പുഴകളും
പൂത്തുലഞ്ഞ് നിൽക്കുന്ന മരങ്ങളും
ഇന്ന്
പ്രകൃതീ നി എത്ര വിരൂപ
തരിശായി കിടക്കുന്ന നെൽപാടങ്ങളും
വെട്ടിമാറ്റിയ വൃക്ഷലതാദികളും
വറ്റിവരണ്ട നീർച്ചോലകളും
ഇലകൾ പൊഴിഞ്ഞ പൂമരങ്ങളും
പ്രകൃതീ നി എത്ര വിരൂപ