21:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം വേണം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മൊത്തം രോഗം നിറയും
കാലമിതെന്തേ കൂട്ടരേ
തിന്നു മദിച്ചി രോഗം പലതും
വാങ്ങണതാണെ നാമെല്ലാം
രോഗം ഈ വിധമെത്തി ഇനി നാം
ചെയ്യണതെന്താ കൂട്ടരേ
ഉണർന്നെണീക്കുക കാലത്തെ നാം
മുറപോൽ ചെയ്യുക കൃത്യങ്ങൾ
പല്ലുകളൊക്കെ തേച്ചു കഴിഞ്ഞാൽ
തേച്ചു കുളിക്കുക നന്നായി
തിന്നണ മുമ്പേ കയ്യും വായും
ശുചിയാക്കീടുക നിത്യം നാം
അഴുകി പഴകിയ വിഭവം പലതും
ഒഴിവാക്കീടാം മടിയാതെ
ചെയ്യാം എന്നുടെ കൂട്ടരേ
ശുചിയായിട്ടു നടന്നീടാം
സ്കൂളും നമ്മുടെ പരിസരമെല്ലാം
ശുചിയായി സൂക്ഷിച്ചീടുക നാം