ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

21:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALINIMS1982 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മയാം ഭൂമി | color=2 }} <center> <poem> നാമറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമി

നാമറിയാതെ നാടറിയാതെ പോയ ദിനങ്ങൾ
ഇരവറിയാതെ പകലറിയാതെ പോയ ദിനങ്ങൾ
കേട്ടതും കണ്ടതും ചൊന്നതും ഒരേ കൊറോണ.
ഭ്രാന്തൻ ഈ വൈറസുകൾ നാടുമുഴുക്കെ
കൊന്നല്ലൊ മനുഷ്യനെ കൂട്ടമായി.

ലോകത്തിലാദ്യമായ് വൈറസ് വ്യാപനം
കണ്ടുതുടങ്ങിയ ചൈന നാട്ടിൽ.
അവിടെ ചുറ്റി നടക്കും കാലനും
കിട്ടിയോ നല്ലൊരു പേര് കോവിഡ്.
ഭയന്നുവിറച്ച് ആളുകൾ എല്ലാരും
വീട്ടിൽ ഇരിപ്പായി വൈറസിൽ കരങ്ങൾ അരിഞ്ഞീടാൻ.

നാളെക്കായി ലോകത്തെ കെട്ടി കെട്ടിപ്പടുക്കുവാൻ
നാമിതു ചെയ്തല്ലേ പറ്റൂ
കാരണം നാമില്ല നാളെ എങ്കിൽ
ഇനി അമ്മയാം ഭൂമിയും ഉണ്ടോ?
 

പുഷ്പാവതി സി എസ്
10 B ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
എൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത