സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/രോഗം മാറ്റിയ ലോകം

21:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗം മാറ്റിയ ലോകം | color= 3 }} <center><poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം മാറ്റിയ ലോകം

കാണാനില്ലെനിക്ക് കാണ്മാനില്ലിന്ന് വീർപ്പ് മുട്ടുന്ന നാടും റോഡും എവിടെ തിരക്ക് കൂട്ടും വാഹനവും ?
എവിടെ തടിച്ച് കൂടും മനുഷ്യരും?
ഭീകരമെന്ന് ചൊല്ലുന്ന ഒരു പകർച്ചവാധിയെ പേടിച്ചവർ ഒളിച്ചിരിപ്പാണ്...
അത് നല്ലത് ..എന്നെന്നാൽ ഒരോണം കൂടി നമുക്കൊന്നിച്ചുണ്ണണം..
സൂക്ഷിക്കാം നമുക്ക് നമ്മുടെ പ്രകൃതിയെ ...
മലിനമാക്കുന്ന മാലിന്യത്തിൽ നിന്ന് മാലിന്യമാണ് വൈറസിൻ്റെ ഉറവിടം..
വൃത്തിയാക്കുക നമ്മുക്ക് വേണ്ടി മറ്റു ജീവജാലങ്ങൾക്ക് വേണ്ടി ..
പ്രതിരോധിക്കാം നമ്മുക്ക് ചെറുത്ത് നിൽക്കാം... നമ്മെ തോൽപ്പിക്കാനെത്തിയ രോഗത്തെ ...
എൻ്റെ സർവ്വേശ്വരാ എന്താണിത് ?
രോഗം മാറ്റിയ ലോകമോ?


ദിൽ സാന
8 I സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത