സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ.....
അതിജീവിക്കാം കൊറോണയെ.....
ലോകം മുഴുവൻ ഭീതിയിൽ നിർത്തിയ ഒരു മഹാമാരിയാണ് കൊറോണ. അത് ആദ്യമായി രൂപപ്പെട്ടത് ചൈനയിലെ വ്യൂഹാനിലാണ് എന്ന നഗരത്തിലാണ്. ചൈനയിലുണ്ടായ കൊറോണ വൈറസ് ലോകം മുഴുവൻ പകരുമെന്ന് ആരും കരുതിയില്ല.കൊറോണ വൈറസ് ബാധിച്ച് ഒരുപാട് ജീവനുകൾ പൊലിഞ്ഞു. കൊറോണ വൈറസിനെ നേരിടാൻ ഒരു മരുന്നും കണ്ടുപ്പിടിച്ചിട്ടില്ല. അതിനുവേണ്ടി ലോകം മുഴുവൻ പരിശ്രമിക്കുകയാണ്. നമ്മുടെ മുന്നിൽ കൊറോണ വൈറസിനെ എതിർത്തു നിൽക്കാൻ ഒരേയൊരു മാർഗ്ഗമേയുളളൂ break the chain. സമ്പർക്കത്തിലുടേയാണ് ഈ വൈറസ് മറ്റുളളവരിൽ എത്തുന്നത്. ഇതിൻെറ വ്യാപനം തടയാൻ സാമൂഹ്യ അകലം പാലിക്കുക, മുഖാവരണം ധരിക്കുക, കൈകൾ ഒരോ 20 സെക്കൻെറ് കൂടുമ്പോഴും സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് നല്ലവണ്ണം കഴുകുക.കൊറോണയുടെ ഭീതി കാരണം സംസ്ഥാനമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗൺ കാരണം സാമ്പത്തികമാന്ദ്യം സംഭവിച്ചിട്ടുണ്ട്. സുനാമി, ഉരുൾപൊട്ടൽ, ഓഖി,നിപ്പ, പ്രളയം ഇവയെല്ലാം നാം അതിജീവിച്ചതുപ്പോലെ കൊറോണയേയും അതിജീവിക്കും
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |