ജലം

കുടിക്കുവാൻ വേണം ജലം
കുളിയ്ക്കുവാൻ വേണം ജലം
നമുക്കലക്കുവാൻ വേണം ജലം
അഴുക്കകറ്റുവാൻ വേണം ജലം

'ജലക്ഷാമമിന്നു
നാടാകെ രൂക്ഷം
ജനക്ഷേമമതിനാ-
ലെത്രയോ കഷ്ടം
അരുതരുത്
ദുരുപയോഗമരുതതിനാൽ
അരുതരുത്
ജല ദുരുപയോഗമരുത്

ജലമമൂല്യമാണ്
അത് അറിയുക ജനതേ
ജലമമൂല്യമാണ്
അത് കരുതുക ജനതേ
ജലമമൂല്യമാണതു
മലിനമാക്കരുത് മാനവാ
അത് മലിനമാക്കരുത് മാനവാ
അത് മലിനമാക്കരുത് മാനവാ

നിദ
4 B എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത