കൊറോണ

ഇന്നു നാം ഏവരും ഭീതിയാൽ
കാണുമീ ദുരന്തത്തിൻ ഹേതു
എന്തെന്നറിയ നീ
ഈ തമസ്സ് മാറി പ്രഭാപൂരിതമാകുവാൻ
ഇനിയെന്തു വേണമെന്നറിയ നീയും
മ൪ത്ത്യൻ തൻ സ്നേഹം കളങ്കമില്ലാതെ
പൂരിതമാകണം അന്തരംഗം
കാപട്യമില്ലാത്ത കൗശലമില്ലാത്ത
കുബേര കുചേല വ്യത്യാസമില്ലാത്ത
നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ
ഉരഗങ്ങൾ, പുഴുക്കൾ, ഈനാംപേച്ചികൾ
ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ
കണ്ണ് തുറന്നോന്നു നോക്കിയാൽ കാണാം
പ്രകൃതിതൻ കായ്കനികൾ ആവോളം
പഴമതൻ രുചിക്കൂട്ട് മറോന്നോരാ നേരം
രോഗത്തിൻ അരുചി നുണയുന്നു നാം
കൊറോണ തൻ അർത്ഥം കിരീടമെന്നാകിലും
ആ കിരീടമണിയാൻ ഭയന്നെൻ മനവും

വൈഗ
3 എ കുന്നോത്തുപറമ്പ L P
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത