ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കാത്തുവിന്റെ വൃത്തി.........
കാത്തുവിന്റെ വൃത്തി.........
മനൂ.. ഇനിയും ഉണർന്നില്ലേ ...... അമ്മ അടുക്കളയിൽ പ്രഭാത പക്ഷണം ഉണ്ടാക്കുന്നതിനിടയിൽ എന്നെ വിളിച്ചു .... കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ഞാൻ കിടന്നു. മനൂ.... കാത്തു വരെ ഉണർന്നിരിക്കുന്നു... നീ ഒന്നുണർന്ന് പല്ല് തേയ്ക് പെട്ടെന്ന് ഞാൻ എണീറ്റു ... അപ്പോഴേക്കും കാത്തു ചേച്ചിയുടെ കിടക്കയിൽ ചേർന്ന് കിടക്കുന്നു .... ഓ ആരാണ് കാത്തു എന്നല്ലേ .... ഞങ്ങളുടെ ഓമന.. വെള്ളയും തവിട്ടും ചേർന്ന ഒരു പൂച്ചക്കുട്ടി .... വീട്ടിൽ വന്നിട്ട് ഏകദേശം 4 മാസം ആയിക്കാണും ..... പെണ്ണെന്ന് കരുതി പേരിട്ട താ-- കാത്തൂന്ന് ... അല്പം വർന്നപ്പോൾ ഈ കാത്തുവിനെ തന്ന മാമി .. വലിയ പൂച്ചസ്നേഹിയാ... ഇപ്പോൾ പതിമൂന്നോളം പൂച്ചകളുണ്ട് അവരുടെ വീട്ടിൽ തള്ള പ്പൂച്ചകളും കുട്ടികളുമായിട്ട് .... പലതും അവിടെ വന്നു കൂടിയതാ.... അവയെല്ലാം കൂട്ടി സന്തോഷത്തോടെ കഴിയുന്നു.ആ മാമിയാണ് പറഞ്ഞത് നിങ്ങളുടെ ഓമന അവൾ അല്ല അവൻ .... എങ്കിലും പേര് മാറ്റിയില്ല
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |