തുമ്പിയും കാറ്റും മലരുകളും പൂവിനെ മുത്തും പറവകളും പൂമണം വീശും മാമരവും ചന്നം പിന്നം ചെറുമഴയും പൂങ്കനി നുള്ളും ബാല്യങ്ങളും എങ്ങോ പോയി മറഞ്ഞു ദൂരെ മനുഷ്യർ ചെയ്തീടും തിന്മകളാൽ പുഴ വറ്റി മണൽതിട്ടയായി കാറ്റോ ദുർഗന്ധം പേറി മഴയോ മഹാപ്രളയമായി ചിരിച്ചു തുള്ളേണ്ട ബാല്യങ്ങളോ പ്രകൃതിയെയും അറിയാതായി........