ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസ്ഥിതി

തുമ്പിയും കാറ്റും മലരുകളും
പൂവിനെ മുത്തും പറവകളും
പൂമണം വീശും മാമരവും
ചന്നം പിന്നം ചെറുമഴയും
പൂങ്കനി നുള്ളും ബാല്യങ്ങളും
എങ്ങോ പോയി മറഞ്ഞു ദൂരെ
മനുഷ്യർ ചെയ്തീടും തിന്മകളാൽ
പുഴ വറ്റി മണൽതിട്ടയായി
കാറ്റോ ദുർഗന്ധം പേറി
മഴയോ മഹാപ്രളയമായി
ചിരിച്ചു തുള്ളേണ്ട ബാല്യങ്ങളോ
പ്രകൃതിയെയും അറിയാതായി........
 

അഡോൺ ബിജു
2 ബി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത