(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
കരുതണം പൊരുതണം
ചെറുത്തു നിന്നീടണം
കൊറോണയെന്ന വിപത്തിനെ
തുടച്ചു നീക്കീടണം
അജ്ഞാതമീ വിപത്തിനെ
തുരത്തുവാൻ നേരമായ്
ശുചിത്വമാനേക മാർഗം
എന്നു നാം സ്മരിച്ചീടാം
ചൈനയിൽ നിന്നുയർന്നു വന്ന ഭീകരൻ
ലോകമാകെ ജീവിതം തകർത്തു നൃത്തമാടുന്നു
ജാതിയില്ല, മതങ്ങളില്ല
ദേശമില്ല, വർണവും
ഐക്യമാണ് ശക്തിയെന്ന്
നമ്മളൊട്ടറിയണം
കാലമേറെയായി നാം ചെയ്തുവന്ന പാതകം
ചെയ്തിടൊല്ല ചൂഷണം
പ്രകൃതിയെന്ന ശക്‌തിയെ