ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
ഡിസംബർ 20ന് അമ്മയുടെ വരവും കാത്തിരിക്കുകയാണ് പത്തുവയസ്സുകാരി കുഞ്ഞാറ്റ .ഈ ക്രിസ്തുമസിനെങ്കിലും അവളുടെ അമ്മ തന്റെ അരികിൽ ഉണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചു .എന്നും തന്റെ അമ്മയുടെ വിളക്കായി അവൾ കാതോർത്തു. പിന്നീടാണ് അവളുടെ അമ്മ അറിയിച്ചു തനിക്ക് പ്രതീക്ഷ സമയത്ത് എത്താനാവില്ല. രണ്ടുമാസം കഴിഞ്ഞ് വരാം എന്ന് അറിയിച്ചു. അപ്പോഴേക്കും കുഞ്ഞാറ്റയുടെ സ്കൂൾ അടയ്ക്കുമല്ലോ പിന്നെ നമുക്ക് അടിച്ചുപൊളിക്കാംമെന്ന് പറഞ്ഞ് അമ്മ കുഞ്ഞാറ്റയെ സമാധാനിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങൾ അതും സ്വപ്നം കണ്ടാണ് അവൾ ഉറങ്ങിയത്. അവൾ അപ്പയോട് പറഞ്ഞു അമ്മ വരുമ്പോൾ നമുക്ക് ഒരു യാത്രയ്ക്ക് പോകണം. പിന്നെയും കുറെ സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനും അവൾ അപ്പയേയും അമ്മയേയും കൂടെ പോകാൻ ആഗ്രഹിച്ചു. സിനിമയ്ക്കും പാർക്കിലും ബീച്ചിലും സ്വന്തം അമ്മയുടെയും അപ്പയുടേയും കൂടെ പോകാനുള്ള അവളുടെ അതിയായ ആഗ്രഹം അവൾ അമ്മയെയും അറിയിച്ചു. അവർ എല്ലാം സമ്മതിക്കുകയും ചെയ്തു. കുഞ്ഞാറ്റയുടെ അമ്മ അമേരിക്കയിൽ വലിയൊരു ഹോസ്പിറ്റലിലെ നഴ്സാണ്. രണ്ടുവർഷമായി കുഞ്ഞാറ്റ അമ്മയെ കണ്ടിട്ട്. അവൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ വിദേശത്തേക്ക് പോയത്. കുഞ്ഞാറ്റയും, അപ്പയും, അപ്പയുടെ അമ്മയും ആണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. അങ്ങനെ പരീക്ഷ തുടങ്ങി. കുഞ്ഞാറ്റയുടെ 2 പരീക്ഷ കഴിഞ്ഞു. അടുത്ത ദിവസം അമ്മ വരും എന്നാണ് പറഞ്ഞത്. അവൾ വളരെ സന്തോഷവതിയായിരുന്നു.അമ്മ വരുമെന്ന് സന്തോഷം അവൾ കൂട്ടുകാരോട് മറ്റും പറഞ്ഞു തുള്ളിച്ചാടി. അപ്പോഴാണ് ഭീകരമായ സത്യം അവൾ അറിഞ്ഞത്. കൊറോണയെന്ന ഭീകര വൈറസ് അമേരിക്ക ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു .അമേരിക്കയിൽ മാത്രമല്ല ലോകരാഷ്ട്രങ്ങളിലും പ്രശ്നമുണ്ടാക്കുന്നു .അവിടുത്തെ ജനങ്ങളുടെ അവസ്ഥയും പ്രായഭേദമന്യേ കുട്ടികളെ പോലും ആ വൈറസ് വെറുതെ വിടുന്നില്ലെന്നും ഇതെല്ലാം കുഞ്ഞാറ്റ വായിച്ചും കേട്ടും മനസ്സിലാക്കിയിരിക്കുന്നു.ആശുപത്രിയിലെ തിരക്ക് കാരണം അമ്മയ്ക്ക് ലീവ് കിട്ടിയില്ല .അപ്പോഴേക്കും കൊറോണ നമ്മുടെ നാട്ടിലേക്ക് കടന്നു വന്നിരുന്നു.അങ്ങനെ നമ്മുടെ നാട്ടിലും അവൻ വില്ലനായി. പിന്നീട് നമ്മുടെ നാട്ടിലെ സ്കൂളുകളുംമറ്റു സ്ഥാപനങ്ങളും അടച്ചുപൂട്ടി. പരീക്ഷകൾ പോലും നടത്താതെ ആയി. എല്ലാവരും ഭയം കൊണ്ട് പുറത്തു പോലും ഇറങ്ങാതെയായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ടി വി യിലൂടെയും പത്രങ്ങളിലൂടെയും വിവരങ്ങളെല്ലാം അവൾ മനസ്സിലാക്കി. ആശുപത്രിയിൽ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അമ്മയെ മറ്റുള്ളവർ സഹതാപത്തോടെ സങ്കടത്തോടെ നോക്കി കാണുമ്പോൾ കുഞ്ഞാറ്റയുടെ ആ കുഞ്ഞു മനസ്സിൽ തന്റെ അമ്മയോടുള്ള സ്നേഹവും ആരാധനയും വർധിക്കുകയാണുണ്ടായത്. തനിക്കും തന്റെ അമ്മയെപ്പോലെ ദൈവത്തിന്റെ മാലാഖ എന്ന വിശേഷണം ഉള്ള ഒരു ഡോക്ടറോ നഴ്സോ ആവണം എന്ന് ആഗ്രഹിച്ചു. അമ്മയും മറ്റു ഡോക്ടർമാരുടെ പോലെ രോഗികളെ ശുശ്രൂഷിക്കാനുഉളള വലിയ ആഗ്രഹം അവൾ കുഞ്ഞു മനസ്സിൽ നിറച്ചു വച്ചു.അമ്മ വിളിക്കുമ്പോൾ ഉള്ളിൽ സങ്കടം ഭയവുമുണ്ടെങ്കിലും ആ കുഞ്ഞുമനസ്സ് അമ്മയ്ക്ക് ആത്മവിശ്വാസവും ധൈര്യവും കൊടുത്തു .ഇനി എന്നായിരിക്കും തന്റെ അമ്മയെ കാണാൻ പറ്റുക അമ്മ വരുന്നതെന്നായിരിക്കും എന്നോർത്ത് വേദനിച്ച ആകുഞ്ഞുമനസ്സ് തന്റെ അമ്മയുടെ വരവും കാത്തിരുന്നു...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |