ആരോഗ്യശീലങ്ങൾ
ശുചിത്വം എന്നത് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ പടരാതിരിക്കുന്നതിനും
സഹായിക്കുന്ന അവസ്‌ഥകളെയും പ്രവർത്തനങ്ങളെയും സൂചിപ്പിക്കുന്നു. വ്യക്തിപരമായ
ശുചിത്വം ശരീരത്തിന്റെ ശുചിത്വം പാലിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത് .
വ്യക്‌തിപരമായ ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, എന്നിവയാണ്
ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ്
90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീലങ്ങളാണ് ഇന്നത്തെ
ആവശ്യം.
പ്രധാനപ്പെട്ട ശുചിത്വശീലങ്ങളെക്കുറിച്ച് താഴെ പറയുന്നു.
1. വ്യക്തിശുചിത്വം - വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ശീലങ്ങൾ ഉണ്ട് . അവ
കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.
2.ഗൃഹശുചിത്വം - നമ്മെയും നമ്മുടെ കുടുംബത്തിലുള്ളവരെയും പകർച്ചവ്യാധികളിൽനിന്ന്
സംരക്ഷിക്കുന്നതിനായി നമ്മുടെ വീടുകളിലും ദൈനംദിന ജീവിതത്തിലും ഞങ്ങൾ
സ്വീകരിക്കുന്ന രീതികളാണ് ഗൃഹശുചിത്വം.
3. പരിസരശുചിത്വം-
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ്
പരിസരശുചിത്വം.
ശുചിത്വത്തെ വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം,
പൊതുശുചിത്വം, സാമൂഹ്യശുചിത്വം, എന്നിങ്ങനെയെല്ലാം വേർതിരിച്ചു പറയുമെങ്കിലും
യഥാർഥത്തിൽ ഇവയെല്ലാം കൂടിച്ചേരുന്നതാണ് ശുചിത്വം.
അഭിരാം ജെ എ
|
3 C ഗവ.എൽ.പി.എസ്.പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
|