സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കൊറോണയെ പൂട്ടാം
കൊറോണയെ പൂട്ടാം
കോവിഡ്19 എന്ന് വിളിപ്പേരുള്ള കൊറോണ വൈറസിന്റെ ഉത്ഭവം ചൈന രാജ്യത്താണ്. ഈ വൈറസ് ബാധ സ്‌ഥിതികരിച്ചവരുടെ സമ്പർക്കം വഴി മറ്റുള്ളവരിലേക്ക് പകർന്നു ലോകം ഒട്ടാകെ വ്യാപിച്ചിരിക്കുകയാണ്. അതിന് എതിരെ പോരാടുന്നതിന് അനുബന്ധിച്ചു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ യാത്രകളും കളികളും ആഘോഷങ്ങളും എല്ലാം നിറഞ്ഞ അവധി കാലങ്ങളെക്കാളും പ്രയാസ പൂർണമാണ് ഇപ്പോൾ. കൊറോണ വൈറസ് എന്ന മഹമാരിയെ ഒറ്റകെട്ടായി നേരിടാൻ പരിശ്രമിക്കുകയാണ് നമ്മുടെ ലോകം. നമ്മൾ നിയമങ്ങൾ പാലിച്ചു വൈറസിന് എതിരെ പോരാടുമ്പോൾ രോഗബാധിതരായവരെ ശുശ്രുഷിക്കാൻ സ്വന്തം ജീവൻ പോലും പണയപെടുത്തി കർത്തവ്യം നിർവഹിക്കുന്ന നഴ്സസ്, ഡോക്ടർസ്, മറ്റു ഹോസ്പിറ്റൽ അധികൃതർ,നിയമം ലംഘിച്ചു പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കുന്ന നിയമ പാലകർ, മഹമാരിയെ ചെറുത്തു നിൽക്കാൻ നമ്മെ സഹായിക്കുന്ന സർക്കാർ ഇവരെല്ലാം നമുക്കായി ,നമ്മുടെ രാജ്യത്തിനായി, ലോകത്തിനായി അവർ അവരുടെ കുടുംബങ്ങളിൽ നിന്നും അകന്നു സന്തോഷങ്ങൾ വെടിഞ്ഞു പ്രവർത്തിക്കുകയാണ്. ഇവർ നമ്മുക് വലിയൊരു മാതൃകയാണ് ഈ അതിജീവന കാലത്തു കാണിച്ചു തരുന്നത്. മുതിർന്നവരെ പോലെത്തന്നെ കുട്ടികളും ഈ പോരാട്ടത്തിൽ പങ്കു ചേരുന്നുണ്ട്.അവർ അവരുടെ ആഘോഷങ്ങളും സന്തോഷങ്ങളും ഒഴിവാക്കി നിർദ്ദേശങ്ങൾ സ്വീകരിച്ചു വീട്ടിൽ തന്നെ തുടരുകയാണ്. ഈ ലോക്കഡൗൺ കാലം കോവിഡിനെ അതിജീവിക്കുന്നതിനൊപ്പം പല കാലകരന്മാരുടെയും കഴിവുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. മൊബൈൽ ഫോണിൽ കുത്തിയിരിക്കുന്ന പുതിയ തലമുറ ഇന്ന് സ്വന്തം കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ഇതിനു ഉദാഹരണമാണ് ഓൺലൈൻ കലോത്സവം. നിയമം ലംഖികാതെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വന്തം കഴിവുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ “ഭയമല്ല ജാഗ്രതയാണ് വേണ്ടത്” എന്ന മുദ്രാവാക്യത്തിനു കൂടി അവർ ഊന്നൽ നൽകുന്നു.ഇതുകൂടാതെ ഒട്ടനവധി സന്നദ്ധ പ്രവർത്തനങ്ങളും നമ്മുടെ പുതിയ തലമുറ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്.അങ്ങനെ നിരവധി പാവപെട്ട ജനങ്ങൾക്ക് അത് സഹായ ഹസ്തമായിരിക്കുകയാണ്. ഒത്തിരിയേറെ ജാഗ്രത പാലിക്കേണ്ട സമയമാണിത്.നമ്മൾ സർക്കാർ നിർദ്ദേശങ്ങൾ സ്വീകരിച്ചു വീട്ടിൽ തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്. പുറത്തു പോകുമ്പോൾ മാസ്കുകൾ ധരിച്ചിരിക്കണം, സാമൂഹിക അകലം പാലിച്ചിരിക്കണം,പുറത്തു പോയി തിരിച്ചു വരുമ്പോഴും മണിക്കൂറുകൾ ഇടവിട്ടും സാനിറ്റേറൈസുകളും, ഹാൻഡ് വാഷുകളും ഉപയോഗിച്ചു കൈകൾ വൃത്തിയായി കഴുകണം എന്നിങ്ങനെ ഉള്ള സർക്കാരിന്റെയും മറ്റു അധികൃതരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചു കൊറോണയെ നമ്മുക്കു അതിജീവിക്കാം. ഇത് അതിജീവനത്തിന്റെ കാലമാണ്, മറികടക്കും നാം ഈ മഹാമരിയെ...... ഈ പോരാട്ടത്തിൽ നമ്മുക്കു ജാഗ്രതയോടെ കൈപിടിച്ച് മുന്നേറാം.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |