എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കരിവണ്ട്
കരിവണ്ട്
പതിവു പോലെ ഞാൻ ഇന്നും നേരത്തെ എണീറ്റു. പൂന്തോട്ടത്തിലേക്ക് പറന്നു പോയി. പൂന്തേൻ കുടിച്ചു തുടങ്ങി. കറുപ്പുനിറമായതിനാൽ എന്നെ എല്ലാവരും കളിയാക്കി. എനിക്കു സങ്കടമായി. ഞാൻ തിരികെ വീട്ടിലേക്കു പോന്നു. അമ്മ ചോദിച്ചു നീ എന്താ നേരത്തെ വന്നത്. വിഷമത്തോടെ ഞാൻ പറഞ്ഞു എനിക്ക് കറുപ്പുനിറമായതിനാൽ എല്ലാവരും എന്നെ കളിയാക്കുന്നു. സാരമില്ല മോനെ "കറുപ്പിന് ഏഴഴകാ " അമ്മ പറഞ്ഞു. എനിക്ക് സന്തോഷമായി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |