20:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42522(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളി അമ്മാവൻ
രാത്രി നിലാവ് തരും അമ്പിളി
അമ്മ ഊണൂട്ടാൻ കാട്ടും അമ്പിളി
നിലാവത്ത് തുടുത്ത കവിളുമായി
പുഞ്ചിരിക്കും അമ്പിളി
ഒരായിരം പൊൻ നക്ഷത്രത്തെ
കൂട്ടിന് കൂട്ടിമാനത്ത് നിൽക്കും അമ്പിളി
അമാവാസിക്ക് ഓടി ഒളിക്കും അമ്പിളി
പൗർണമിക്ക് പൂർണ ചന്ദ്ര നായി പൂത്തുലയും അമ്പിളി
കുട്ടികളുടെ സന്ധ്യാത്ഭുതം അമ്പിളി
എനിക്കെൻ്റെ സ്വന്തം അമ്പിളി