ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കൊറോണയോട്

20:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയോട്

‘കൊറോണ' അരുത് -
കൊല്ലരുതിനിയും ജനത്തെ
കൊറോണ അരുത് -
തൊടരുതിനിയും ഞങ്ങളെ........

പേടിയാവുന്നെനിക്കും നിൻ‍‍ -
പേര് കേൾക്കെ പൊടുന്നനെ
എവിടെയാണ് നിൻ താവളം
എങ്ങു നിന്നു വരുന്നു നീ........

ദിനംപ്രതിയുള്ള യോരോ വാർത്തകൾ നീ
ദിനം കൊടുത്തവരാണെന്നറിഞ്ഞിടുന്നു.
ലക്ഷക്കണക്കിനാളുകൾ , ലോകമിൽ
വിഭ്രാന്തരാണുപോൽ.......

എന്തിനു വന്നു നീ..... പുതിയൊരു ഭീകരൻ.....!
എങ്ങുന്നു വന്നു നീ പുതിയൊരു മഹാമാരി.......!
പൊയ്ക്കൊള്ളുക നീ വന്നിടത്തേക്ക്
പാവമാം മനുഷ്യനെ വിട്ടകന്ന്........

തൻസീൽ മുഹമ്മദ് അമിൻ
6 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത