പോരാടുവാൻ നേരമായ് കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം അൽപകാലം അകന്നിരുന്നാലും പരിഭ്രമിക്കേണ്ട പിണങ്ങേണ്ട, പരിഹാസ രുപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ട് കൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ,ഒരു ജനതയെ തന്നെയല്ലോ ആരോഗ്യ രക്ഷയ്ക്ക് നൽകുും നിർദേശങ്ങൾ പാലിച്ചിടാം മടിച്ചിടാതെ ആശ്വാസമാകുന്ന ശുഭ വാർത്ത കേൾക്കുവാൻ ഒറ്റ മനസ്സോടെ കാത്തിരിക്കാം ജാഗ്രതയോടെ ശുചിത്തബോധത്തോടെ നാം ഒരുമിച്ച് മുന്നേറാം ഭയന്നിടാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഇൗ നന്മക്ക് വേണ്ടി പോരാടുവാൻ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൽ അലയടികളിൽ നിന്ന് മുക്തി നേടാം