ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
ലോകത്തെ മുഴുവനും നടുക്കിയ മഹാമാരി ആണ് കോവിഡ് 19.കോവിഡ് 19 അഥവാ കൊറോണ ചൈനയിൽ നിന്നാണ് ഉത്ഭവിച്ചത്. കൊറോണ എന്ന മഹാമാരി ലോകത്താകമാനം പടർന്നിരിക്കുകയാണ്. ഇപ്പോൾ ലോകത്ത് ലക്ഷ കണക്കിന് ആളുകൾ ഈ വൈറസ് ബാധയേറ്റ് മരണപെട്ടു കൊണ്ടിരിക്കുകയാണ്. ഈ മഹമാരിയെ ഈ ലോകത്ത് നിന്നും നമുക്ക് തുടച്ചു മാറ്റാം. അതിനായി നമ്മൾ ആരോഗ്യവും, ശുചിത്വവും ഉറപ്പ് വരുത്തുക. വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ മാത്രമാണ് കോറോണയെ പോലുള്ള മാരക രോഗങ്ങളെ നമുക്ക് പിടിപെടാതെ സുരക്ഷിതരാവാൻ കഴിയൂ. കോറോണയെ തോൽപ്പിക്കാനുള്ള മരുന്ന് ആശുപത്രികളിൽ ഇല്ലാത്തത് കൊണ്ട് ആളുകൾ മരിക്കുന്നു. വളരെ ചുരുക്കം ആളുകൾ മാത്രമാണ് കോറോണയെ അതിജീരവികുന്നത്. കൊറോണ വൈറസിനെ അകറ്റി നിർത്താനുള്ള ചില മുൻകരുതലുകൾ. 1.ഹാൻഡ്‌വാഷ്, സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ചു 20 സെക്കന്റ് എങ്കിലും കൈകൾ നന്നായി കഴുകുക 2.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക 3.ചുമ, പനി, തൊണ്ടവേദന എന്നീ രോഗ ലക്ഷണം ഉള്ളവർ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോവുക 4.സാമൂഹിക അകലം പാലിക്കുക 5.ഒരു മാസ്ക് 6 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക. ഈ നിർദ്ദേശങ്ങൾ അനുസരിച്ചാൽ കോറോണയെ ഒരുപരുധി വരെ നമുക്ക് തടഞ്ഞു നിർത്തി നമ്മുടെ ലോകത്തെ കോവിടിൽ നിന്നും രക്ഷിക്കാൻ നമുക്ക്കഴിയും. Stay home stay safe.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |