ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/മുഖാവരണം

19:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44551 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുഖാവരണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുഖാവരണം

 ഒന്നിനുമേതിനുംസമയമില്ലെന്നുഴറി
 നടന്നൊരാ ലോകജനതയെ
 അകത്തളങ്ങളിലാക്കീ മാലോകരെയീ -
 മാരീചരൂപത്തിലെവിടെയോ
 പൊന്തിവന്നയീ കൊറോണ
 പടർന്നുപിടിച്ചിടുമീമാരിയിൽ
 നിന്നുരക്ഷനേടാൻ
 മാസ്കിന്റെരൂപത്തിലെത്തി
 യൊരു മുഖാവരണം
 നഗ്നത പോലും മറക്കുവാൻ
 മടിച്ചീടും കാലമിന്നിതാ
 മേനി മുഴുവൻ മറച്ചു നടന്നിടുന്നീ
 മാരിയെ യകറ്റിടാനായ്
 കൊറോണയെന്നയീമാരിയെയകറ്റാം
 നമുക്കൊന്നായ് ചേർന്നിടാം
 കുബേരനെന്നോ കുചേലനെന്നോ
 ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ
 മുസൽമാനെന്നോ ബുദ്ധനെന്നോ
 ഭേദമന്യേ പ്രവർത്തിച്ചീടാം
 അതിജീവിക്കാമീ മാരി യിൽനിന്നും
 അതിനാ യണിഞ്ഞീടാമീമുഖാവരണം.
 

ഭരത്ര ബി. എം. നായർ
6C ഈ വി യു പി എസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത