എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

19:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം
  ആരോഗ്യപൂർണ്ണമായ  പുതുതലമുറയെ വാർത്തെടുക്കുക എന്നത് നമ്മുടെ സ്വപ്നമാണ് പക്ഷേ ആ സ്വപ്നത്തിനു കടിഞ്ഞാണിടുന്നതും നമ്മൾ തന്നെ. ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കണമെങ്കിൽ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും അത്യാവശ്യമാണ്. പ്രകൃതി ശുചിയായി  ഇരിക്കുമ്പോൾ ആണ് നമ്മളും ശുചിയായി ഇരിക്കുന്നത്. വെള്ളവും, മണ്ണും, വായുവുമെല്ലാം മലിനമാകുന്നു. ഇതിനു ഒരു പരിധി വരെ നമ്മൾ മനുഷ്യർ തന്നെയാണ് കാരണം. പരിസര ശുചിത്വത്തെപ്പറ്റി മനുഷ്യർ ഇന്നും ബോധവാന്മാരല്ല എന്നതിനു ഉത്തമ ഉദാഹരണമാണ് നമ്മുടെ ഇന്നത്തെ സമൂഹം.മനുഷ്യൻ്റെ ജീവിത ശൈലിയ്ക്ക് അനുസരിച്ച് പ്രകൃതിയ്ക്ക് വന്ന മാറ്റം അവിശ്വസനീയമാണ്.
 പരിസ്ഥിതി  ശുചിത്വവും വ്യക്തി ശുചിത്വവും ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ അത് മനുഷ്യ ജീവനെ എത്ര മാരകമായി ബാധിക്കും എന്നതിനുള്ള ഒരു വലിയ ഉദാഹരണമാണ് ഇന്ന് ലോകം നേരിടുന്ന കോറോണ എന്ന മഹാമാരി. സാർസ് -കോവി-2 എന്ന ശാസ്ത്രനാമം ഉള്ള ഈ രോഗം മനുഷ്യർ പരിപാലിക്കേണ്ട വ്യക്തി ശുചിത്വതത്തെ ഓർമ്മപ്പെടുത്തുന്നു.ചുമ്മക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പുറത്തു പോയി വന്നാൽ കൈകൾ20 സെക്കൻ്റ് വൃത്തിയായികഴുകുക.ഈ കൊറോണ കാലത്ത് നമ്മൾ പരിപാലിക്കേണ്ടത് വ്യക്തി ശുചിത്വമാണ്. രോഗങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പരിസ്ഥിതി ശുചിത്വം ജീവിതത്തിൽ ഒരു പ്രധാനഘടകമാക്കി തീർത്തേ പറ്റൂ.ഓർക്കുക!  സമ്പൂർണ്ണ ആരോഗ്യമുള്ള പരിസ്ഥിതിയിലേ സമ്പൂർണ്ണ ആരോഗ്യമുള്ള മനുഷ്യരുണ്ടാകൂ. ഇതു വരെ മരുന്നു കണ്ടുപിടിക്കാത്ത കോവിഡ് - 19ന് പോലും ഇപ്പോഴത്തെ മരുന്നു ശുചിത്വം തന്നെയാണ്.
   ശുചിത്വം ആരോഗ്യം
ശിവാനി ആർ
9 B എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം