സർവ്വംസഹ


ജ്യോതിർഗമയ

രണ്ടാംലോകമഹായുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19 .നിരവധിപേരുടെ ജീവഹാനിക്കു കാരണമായ കൊറോണ വൈറസിനെ ഐക്യരാഷ്ട്രസഭ മഹാമാരിയായി പ്രഖ്യാപിച്ചു.

ലോകത്താകമാനം നാശം വിതച്ച ഒരു ദുരന്തം ജീവിതത്തിൽ നേർക്കാഴ്ചയായി നില്ക്കുമ്പോൾ ഞങ്ങൾ അല്പമൊന്നുമല്ല ഭയപ്പെട്ടത്.നമുക്കും വന്നേക്കാവുന്ന മഹാമാരിയെയോർത്ത് വല്ലാതെ ആകുലപ്പെട്ടിരുന്നു.മീഡിയകളിലും മറ്റുമായി നിരന്തരം വാർത്തകളും ചർച്ചകളും കാണുമ്പോൾ അനുഭവിക്കാതെ അനുഭവവേദ്യമായ സന്ദർഭങ്ങൾ മനസ്സിനെ ഭയപ്പെടുത്തിയിരുന്നു.

   പൊടുന്നനെ  പരീക്ഷകൾ ഇല്ലാതാക്കിയപ്പോൾ ........
   അവധിക്കാലം പെട്ടന്നിങ്ങെത്തിയപ്പോൾ ..............
   സന്തോഷിക്കാൻപറ്റാഞ്ഞ നാളുകൾ ...............

ജനതാകർഫ്യൂവും അടുത്തദിവസം ലോക്ക് ഡൗണും പ്രഖ്യാപിച്ചപ്പോൾ അരക്ഷിതാവസ്ഥയിൽ ലോകം മുഴുവൻ നിന്നപ്പോൾ കളിക്കാനും ബഹളംവെയ്ക്കാനും കൂടാതെ കുട്ടികൾ‍ പോലും കുഞ്ഞുശാഠ്യങ്ങൾ മാറ്റി അതിനോടിണങ്ങിനിന്നു.

               പയ്യെ പയ്യെ ഇരുളും മെല്ലെ വെളിച്ചമായ്
                വരുന്നതുപോലെ ......

രാജ്യത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി ജീവൻ‍ പണയം വെച്ച് രോഗത്തെ തുരത്താൻ പരിശ്രമിക്കുന്നവരെ മാനിച്ചുകൊണ്ട് കൈകോർ‍ത്തു നില്ക്കുവാൻ,ഒന്നിച്ച് പ്രകാശം തെളിയിക്കുവാൻ രാജ്യം ഒന്നാകെ തീരുമാനിച്ചപ്പോൾ ഞാൻ പാടി പഠിച്ച "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന മന്ത്രം എങ്ങും മുഴങ്ങുന്നതുപോലെ തോന്നി .ലോകത്തിനുമുഴുവനായി പ്രാർത്ഥിച്ച ദിനങ്ങൾ.

ഇപ്പോൾ‍ എന്റെ വീട്ടിലിരുന്ന് ലോകത്തിനു വേണ്ടി ചെയ്യാവുന്ന ഒരേഒരു കാര്യം ഞാൻ എന്റെ വീട്ടിൽ തന്നെ ഇരിക്കുക എന്നുള്ളതാണ് എന്ന സന്ദേശം ഞാൻ പൂർണ്ണയായി പാലിക്കുമ്പോൾ എന്നുള്ളിലുണ്ടാകുന്ന ശുഭാപ്തി വിശ്വാസമാണ് എന്റെ വെളിച്ചം.

ചന്ദനവിജയൻ
9A വി.എച്ച്.എസ്സ് .എസ്സ്.കല്ലിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം