ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ മധുരം

19:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കോറോണകാലത്തെ പിറന്നാൾ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണകാലത്തെ പിറന്നാൾ മധുരം
കൊറോണ കാരണം സ്കൂൾ പെട്ടെന്ന് അടച്ചു. കൊറോണ കാലം നമുക്ക് വീട്ടിൽ ഇരിപ്പ് നിമിഷങ്ങളാണ് സമ്മാനിച്ചത്.മറ്റുള്ളവരുമായി സമ്പർക്കം പറ്റാത്തതുകൊണ്ട് കളിക്കാൻ പോകാൻ പറ്റുമായിരുന്നില്ല.അതിനാൽ ഞാനും എന്റെ അനിയത്തി ഇന്ഷിയും വീട്ടിൽ ഇരുന്നു കളിച്ചു. കൊറോണ കാരണം വിദേശത്തേക്ക് പോകാൻ പറ്റാതിരുന്ന എന്റെ ഉപ്പയും ഞങ്ങൾക്ക് കളിക്കാൻ കൂട്ടായി.പുതിയ പുതിയ രുചികൾ ഞങ്ങൾ പരീക്ഷിച്ചു.കോഴി വിഭവങ്ങളും ഐസ്ക്രീമും എല്ലാം കൊറോണ കാലത്തെ ഞങ്ങളുടെ പരീക്ഷണങ്ങൾ ആയിരുന്നു.പുറത്തു പോകാൻ പറ്റാത്തതുകൊണ്ട് വലിയ സങ്കടമായി. ഈ മഹാമാരിക്ക് ഇടയിലായിരുന്നു എന്റെയും ഇന് ഷിയുടെയും ബർത്ത് ഡേ.ഞങ്ങളുടെ ബർത്ത് ഡേ ഒരു ദിവസമായിരുന്നു. എന്റെ ഉപ്പ നാട്ടിൽ ഉണ്ടായിരുന്നതിനാൽ നന്നായി ആഘോഷിക്കാൻ വിചാരിച്ചിരുന്നു. കൊറോണ കാരണം ആഘോഷിക്കാൻ പറ്റാത്തതിനാൽ വലിയ സങ്കടമായി. ഒരു കേക്ക് കൊണ്ട് മാത്രം ഞങ്ങൾ ബർത്ത് ഡേ ആഘോഷിച്ചു.

എനിക്കും ഉമ്മാക്കും അനിയത്തിക്കും പനി ഉണ്ടായി. ആശുപത്രിയിൽ പോയപ്പോൾ എല്ലാവരും മാസ്ക്ക് ധരിച്ചത് കണ്ട് എനിക്ക് അത്ഭുതം തോന്നി.ഞാനും മാസ്ക് ധരിച്ചിരുന്നു. ഭക്ഷണ കിറ്റുകളുമായി ഓടിനടക്കുന്നവരെയും കാണാൻ പറ്റി. എന്റെ വീട്ടിലും ഭക്ഷണ കിറ്റ് ലഭിച്ചു. കൊറോണ സംബന്ധിച്ച വാർത്തകൾ കണ്ടും സ്കൂൾ പ്രവർത്തനങ്ങൾ ചെയ്തും ഈ കൊറോണ കാലം ഞാൻ വീട്ടിൽ ഇരുന്ന് ആഘോഷമാക്കി.ഞാൻ എന്റെ ഇഷ്ട വിനോദമായ ചിത്രം വരക്കലിലും മുഴുകി.കൊറോണ വൈറസ് പെട്ടെന്ന് നശിക്കണം എന്ന് പ്രാർത്ഥിച്ചുകൊണ്ടും പുതുതായി എന്തെല്ലാം ചെയ്യാം എന്ന് ആലോചിച്ചു കൊണ്ടും ഞാൻ ദിവസങ്ങൾ തള്ളി നീക്കുന്നു.

ഇഷ ഫാത്തിമ
3a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ