(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
അനന്തമായ ഭൂമിയിൽ
വസിച്ചു നമ്മളേവരും
കോടി കോടി ഭീകരർ വന്നണഞ്ഞു നമ്മളിൽ
കരുതലോടെ നിന്ന് നമ്മൾ നേരിടുന്നു ധീരമായ്
ജാതിയില്ല മതവുമില്ല സോദരരായ് നാമേവരും
ഒരമ്മ പെറ്റ മക്കളായി വസിച്ചിടുന്ന ഭൂമിയിൽ
കുന്നുകൾ ഇടിച്ചു നമ്മൾ
അറുത്തെടുത്തു മരങ്ങളെ
ചെടികളില്ല വൃക്ഷമില്ല
എടുത്തു മാറ്റി ഭൂമിയെ
കുളവുമില്ല പുഴയുമില്ല
വരൾച്ചയാണ് ഭൂമിയിൽ
ശുചിത്വമുള്ള ഭൂമിയിൽ
സുബോധമുള്ള മാനുഷർ
ഒരുമയോടെ നിന്നു ഞങ്ങൾ
നേരിടുന്നു ഏതിനേം.