19:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വെയിൽ ഏറ്റെടുത്ത അവധിക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കത്തിജ്വലിക്കുന്ന വെയിലിൽ
എങ്ങനെൻ അവധിക്കാലം?
എവിടെയെൻ അവധിക്കാലം?
തണലില്ലാത്ത ഭൂമിയിൽ
അവധിക്കാലമേ നീ എവിടെ?
ആസ്വാദനമേ നീ എങ്ങു?
നോക്കുന്ന നേരം തന്നെ
കണ്ണ് കലങ്ങുന്നു ഒരു നിമിഷം
നേത്ര നാഡികൾ വലിഞ്ഞു മുറുകുന്നു
കിടു കിടെ വിറച്ചു നിൽക്കുന്നു നാം
ഇത്ര വെയിലിൽ നാം
എങ്ങനെ ജീവിക്കും ഇനിയുള്ള കാലം
വരും തലമുറയ്ക്ക് തണലാകാൻ
തൈകളാൽ ഭൂമി സമൃദ്ധമാക്കാം
വെന്തു വെണ്ണിറാകാതിരിക്കാൻ
ഒരുമിച്ചു കൈകോർക്കാം മനസുകളെ