19:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudha c(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിൽക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസിന്റെപിടിയി-
ലകപ്പെട്ടു
നിത്യവും പാരിൽ
പൊലിയുന്നതെത്ര ജീവൻ..
മാറോടണച്ചു നാം നേടിയ സ്വപ്നങ്ങൾ
പാഴായിപ്പോകുന്നതെത്ര വേഗം ...
നാടിന്റെ ദുർവിധി ഈ വിധമായല്ലോ
ഇനിയൊരു മോചനമില്ലേ പാരിൽ...
എല്ലാം അറിഞ്ഞിട്ടും ഒന്നുമറിഞ്ഞില്ലാ
ഭാവം നടിക്കുന്ന സോദരരേ...
എല്ലാം ഒരമ്മതൻ മക്കളല്ലേ..
നമുക്കൊന്നിച്ചു നിൽക്കാമിനിയുളള നാൾ ...
നല്ലൊരു നാളെ വിദൂരമല്ലെന്നോർത്ത്
ഒന്നിച്ചു പൊരുതാമിനിയുളള നാൾ
നമുക്കൊന്നിച്ചു പൊരുതാമിനിയുള്ള നാൾ..