പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/സ്വന്തം മാഷ്!
സ്വന്തം മാഷ്!
നമുക്ക് ചുറ്റുമുള്ള സ്ഥലത്തെയാണ് നാം പരിസരം എന്ന് പറയുന്നത്. നാം എപ്പോഴും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം... മാഷ് പറയുന്നതും കേട്ടിരിക്കുവാണ് എല്ലാവരും. പഠിപ്പിക്കുന്ന വിഷയം കണക്ക് ആണെങ്കിലും മാഷിന്റെ ഇടക്കുള്ള വരവും സംസാരവും എല്ലാ കുട്ടികൾക്കും ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് ഒഴിവുള്ള പിരീഡുകളിൽ മാഷിന്റെ വരവിന് ആരും എതിരു പറയാത്തത്. ഇന്നത്തെ മാഷിന്റെ വിഷയം പരിസ്ഥിതി ആണ്. എന്താ പരിസ്ഥിതി എന്ന് ചോദിച്ചാൽ ആർക്കും ശെരിയായ ഉത്തരം ഇല്ല. പ്രകൃതി,ഭൂമി,അന്തരീക്ഷം ഇങ്ങനൊക്കെ തന്നെ...... ഇതേ എനിക്കും അറിയൂ. എല്ലാവരുടെയും മറുപടി കേട്ട് മാഷ് ഉറക്കേച്ചിരിച്ചു. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗ പെടുത്തരുത്. വനനശീകരണം , മലിനീകരണം എന്നിങ്ങനെ നാം ലോകത്തിന്റെ നാശത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. നാം ചെയ്യുന്ന ഓരോ പ്രവർത്തിയും നമ്മുക്ക് ചുറ്റുമുളളവരെ ബാധിക്കും. എന്നത്തേയും പോലെ ഇന്നു കഥയല്ലല്ലോ... എന്തുപറ്റി? കുട്ടികൾ പിറു പിറുകാൻ തുടങ്ങി. പ്രകൃതിയും അന്തരീക്ഷവും ഭൂമിയിലെ എല്ലാ ജീവാലങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധജലവും ജൈവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്ാതന്ത്ര്യവും ഉണ്ട്.എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരെയും വനനശീകരണത്തിന് എതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സു്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഞാൻ ഇത്രയും പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ ..... മാഷ് വീണ്ടും തുടർന്നു. വരുന്ന ജൂൺ 5 ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നു എന്ന് അറിയാലോ.. അന്നതേയ്ക്ക് വേണ്ടി ഒരു മത്സരം ഉണ്ട്. വിഷയം നമ്മുടെ പരിസ്ഥിതി തന്നെയാണ്. നിങ്ങളുടെ കഴിവുകൾ എല്ലാവരും അറിയട്ടെ. എന്താ? മാഷ് നിർത്തും മുന്നെ കുട്ടികൾ പരസ്പരം സംസാരം തുടങ്ങി. ഇതും ഞാൻ തന്നെ ചെയ്യേണ്ടി വരും. അല്ലേ? മാഷിന്റെ ചോദ്യം ആരും കേട്ടതുകൂടിയില്ല. അവർ ചർച്ചയിലാണ് ... നമ്മൾ എന്താ എഴുതാ? പരിസ്ഥിതി.. അതിൽ എന്താ എഴുതാൻ ഉള്ളത്? എന്താ പരിസ്ഥിതി? ബഹളം തുടർന്നു കൊണ്ടേയിരുന്നു.......
|