യുദ്ധത്തിൻ കാഹളം മുഴങ്ങി ഭൂവിൽ
സന്നാഹങ്ങൾ ഏതും ഒരുക്കുവിൻ വേഗം
ധൈര്യം അല്ലേ ഇവിടെ പ്രാധാന്യം ബുദ്ധി തന്നെ
കുഞ്ഞനിൽ കുഞ്ഞനാം ജീവാണു പട നയിക്കുമ്പോൾ
മനുഷ്യൻ നിസ്സാരനോ? അല്ലാ .....
ബുദ്ധിയുള്ളവൻ അത്രേ അവൻ !
അകലം പാലിക്കും ഞങ്ങൾ , മുഖാവരണ
പടച്ചട്ട ഉണ്ട് ഞങ്ങൾക്ക് , തോൽപ്പിക്കാനാവില്ല
സമയം ഇല്ലെങ്കിലും സോപ്പിടും ഞങ്ങൾ
മുട്ടുകുത്തിക്കും കൊറോണ യാം യുദ്ധക്കൊതിയനേ
യുദ്ധം അവസാനിപ്പിക്കുവാൻ സമയമായി
അകന്നിരുന്നു അടുക്കാം നമ്മൾക്ക് നല്ലൊരു നാളിനായി.