എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ
പ്രകൃതി സംരക്ഷണം നമ്മുടെ കടമ
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത് .പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .അത് നശിപ്പിക്കാതെ നോക്കൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .ഇന്ന് നമ്മൾ ഓരോരുത്തരും പരിസ്ഥിതി നശിപ്പിക്കുന്ന കുറ്റവാളികളായി കൊണ്ടിരിക്കുന്നു .ഓരോരുത്തരുടേയും ജീവിത ശൈലികളും ഭക്ഷണരീതികളും ആചാരാനുഷ്ടാനങ്ങളുമെല്ലാം നമ്മുടെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട് .കുന്നുകളും വയലുകളും നികത്തി ധാരാളം കോൺക്രീറ്റ് കെട്ടിടങ്ങളും മറ്റും നാം കെട്ടി ഉയർത്തുന്നു
അത് പോലെ തന്നെ ഫാക്ടറിയിൽ നിന്നും മറ്റു വ്യവസായകേന്ദ്രങ്ങളിൽ നിന്നും വരുന്ന മാലിന്യങ്ങളും മലിനജലവും പുഴയിലേക്ക് ഒഴുക്കി വിടുന്നു .കൂടാതെ നമ്മുടെ അന്തരീക്ഷവും മലിനമാക്കുന്നു .അങ്ങനെ നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന ദാഹജലവും മലിനമാക്കുന്നു .ഇത് വഴി മനുഷ്യർ പെട്ടന്ന് തന്നെ ധാരാളം രോഗങ്ങൾക്ക് അടിമയാകുന്നു .
"പ്രകൃതി നമ്മുടെ വരദാനം ,പരിസ്ഥിതിസംരക്ഷണം നമ്മുടെ കടമ"
|