സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/ശുചിത്വം.
ശുചിത്വം
കൂട്ടുകാരെ ശുചിത്വത്തെ ക്കുറിച്ചാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. നമ്മൾ എപ്പോഴും ശുചിയായി നടക്കണം. നമ്മൾ ശുചിയായി നടന്നില്ലെങ്കിൽ നമ്മുടെ ദേഹത്ത് രോഗാണുക്കൾ ഉണ്ടാകും. അതുകൊണ്ട് നമ്മൾ രണ്ടു നേരവും കുളിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പിട്ട് കഴുകണം. ഇപ്പോൾ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ അഥവാ കൊവിഡ് 19 എന്ന അസുഖത്തിൽ നിന്ന് രക്ഷനേടാൻ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. ഇപ്പോൾ ഈ അസുഖം ലോകം മുഴുവൻ പടർന്നിരിക്കുന്നു. കൊവിഡ് 19 എന്ന ഈ അസുഖം വരാതിരിക്കാൻ നമ്മുടെ ഗവൺമെൻറ് പല വിധ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ പ്രധാനമാണ് സാമൂഹിക അകലം പാലിക്കൽ. നാം കുറച്ചു ദിവസം വീട്ടിൽത്തന്നെ ഇരുന്നേ പറ്റൂ.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഈ അസുഖം ബാധിച്ചവരിൽ നിന്ന് വായുവിലൂടെ വൈറസ് പടരും. അതിനാൽ തൂവാല കൊണ്ട് നിർബന്ധമായും മൂക്കും വായും മറയ്ക്കണം. ഈ അസുഖം ഇല്ലാത്തവരും തുമ്മലോ ചീറ്റലോ ഇല്ലാത്തവരും പുറത്തേക്കിറങ്ങുന്ന അത്യാവശ്യഘട്ടങ്ങളിൽ മാസ്ക് ധരിച്ചേ പോകാവൂ. കൂടാതെ നമ്മുടെ വീടും പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കുന്നത് തടയണം. മലിനമായ വസ്തുക്കൾ വെറുതെ വലിച്ചെറിയരുത്. ചപ്പും ചവറും കത്തിച്ചുകളയണം. പ്ലാസ്റ്റിക് കത്തിക്കരുത്. കഴിയുന്നതും ഉപയോഗിക്കുകയും ചെയ്യരുത്. ശുചിത്വം പാലിക്കുക. അത് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനമാണ്.
|