മഞ്ഞുരുകുമീ വേനൽ കാലത്ത് പുൽനാമ്പുകൾ ജീവനൊടുക്കുമീ നേരത്ത് ഒരിറ്റു തണ്ണീർ കുടിക്കാൻ കഴിയാതെ ഉള്ളിൽ തേങ്ങുന്നു. കാറ്റിലൂടെ സഞ്ചരിക്കും ഓരോ മണൽത്തരിയും കടന്നുപോയ കാലത്തിനോർമ്മകൾ എന്നിൽ ആഴ്ന്നിറങ്ങവേ അറിയാതെ പഴിക്കുമീ കാലത്തെ പച്ചത്തളിരിലകളെ കാണുവാൻ മോഹമെന്നാരോ ഉരുവിടും കാണാമറയത്ത് ദുഃഖത്തിൻ അലകൾ ഓരോന്നായ് വേദനിപ്പിക്കുമ്പോഴും തളരാതെ. കഴിഞ്ഞുപോയ കാലത്തിൻ സാന്ത്വനം തേടിയലയുന്ന ജീവിതം എൻ മുന്നിലൊന്നായി അതിലെ താളവും ചുവടും.