ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
എൻ്റെ പേര് നന്ദന ഞാൻ തിരുവവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിൽ പഠിക്കുന്നു രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് .മാർച്ച് മാസത്തെ പരീക്ഷ കഴിഞ്ഞതിനു ശേഷം അച്ഛൻ എന്നെയും ചേട്ടനും കൂട്ടി ടൂർ പോകാമെന്നു പറഞ്ഞിരുന്നു. അപ്പോഴാണ് കൊറോണ വൈറസ് കാരണം സ്കൂൾ അടച്ചത് . തുടർന്ന് കൊറോണ വൈറസ് ബാധയിൽ നിന്ന് രക്ഷപ്പെടാൻ നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ടൂർ പോകാൻ സാധിച്ചില്ല . അതിൽ എനിക്ക് വിഷമം ഉണ്ടെങ്കിലും ഈ രാജ്യത്തിൻ്റെ പൗരൻ എന്ന നിലയ്ക്ക് നമ്മുടെ നന്മയ്ക്കായി നമ്മുടെ ഭരണകർത്താക്കൾ പറയുന്നത് നാം അനുസരിക്കണം കൊറോണ വൈറസിനെ തുരത്താൻ ഏറ്റവും ശരിയായ മാർഗം വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെ തന്നെ കഴിയണം. അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്ത് പോകണം എന്ന് ഉണ്ടെങ്കിൽ നമ്മൾ മാസ്ക് ധരിക്കണം, കൂട്ടം കൂടി നിൽക്കരുത്, നമ്മുടെ കൈകൾ ഇടയക്ക്ക്കിടയ്ക്ക് സോപ്പു ഉപയോഗിച്ച് കഴുകണം, തുമ്മുമ്പോഴും ,ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം എന്തെങ്കിലും തരത്തിലുള്ള അസുഖം തോന്നുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം
|