സ്നേഹത്തിൻ കൈക്കുമ്പിൾ തേൻമൊഴിയാകുന്ന വാക്കുകൾ നെറുകെത്തുമ്പിൽ തലോടിടും സുവർണ്ണ സാമ്യമാം അമ്മ പാരസ്പര്യ സ്നേഹബന്ധത്തിൻ ഉറവിടമാകുന്നു പുണ്യമനസ്സ് കാഠിന്യമേകുന്ന നിമിഷങ്ങൾ പനിനീർപ്പുക്കളാക്കും അമ്മ നമിച്ചിടാം കുമ്പിടാം ആ രണ്ടക്ഷരത്തെ കൂപ്പിടാം ഓർത്തിടാം എന്നും നമ്മൾ