18:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കീഴടങ്ങില്ല ഞങ്ങൾ ... | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം ഇപ്പൊ വലിയ പ്രശ്നത്തിലാണല്ലോ .....
നമുക്ക് പുറത്തു പോകാൻ പോലും കഴിയുന്നില്ല . നാം ഇപ്പൊ വീട്ടിൽ തന്നെ ഇരിക്കുന്നു . അതിന് കാരണം ചൈനയിലെ വുഹാൻ എന്ന ഗ്രാമത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട
ഈ കൊറോണ വൈറസാണ് . അത് കൊണ്ട് നാം എപ്പോഴും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .
നമ്മുടെ കൈകൾ സോപ്പ് ,സാനിടൈസിർ ,ഹാൻഡ് വാഷ് എന്നിവയിലേതെങ്കിലും കൊണ്ട് വൃത്തിയായി സൂക്ഷിക്കണം.
എപ്പോഴും വെള്ളം കുടിക്കുക .
തൊണ്ട വറ്റരുത് .
ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ട് മറക്കണം .
കൂട്ടം കൂടി നിൽക്കരുത് .
പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം .
മാസ്ക് അഴിക്കുമ്പോൾ നടുവശം തൊടരുത് .
അനാവശ്യമായി പുറത്തു പോകരുത് .
ആളുകളുടെ അടുത്ത നിന്നും 1 മീറ്റർ അകലം പാലിക്കണം .
ആരെങ്കിലും വിദേശത്തു നിന്നും വന്നാൽ അവർ 14 ദിവസം ഒറ്റക്ക് കഴിച്ചു കൂടണം .
ഇത് പോലെ ചെയ്താൽ മാത്രമേ ഈ ലോകത്തു നിന്നും ഈ വൈറസ്സിനെ നമുക്ക് തുടച്ചു മാറ്റാൻ കഴിയൂ .നമുക്ക് ഒരുമിച്ച് കോറോണയെ കീഴടക്കാം .