കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയും ആധ്യാത്മികതയും
കൊറോണയും ആധ്യാത്മികതയും
പ്രതിസന്ധികളിൽ കായികമായി തോൽവിയുണ്ടാകുമ്പോഴും മാനസികമായി നാം തളരാൻ പാടില്ല. 21 ദിവസത്തെ അടച്ചുപൂട്ടൽ മെയ് 3 വരെ നീട്ടുമ്പോൾ 40 ദിവസത്തോളം ഒരു മണ്ഡലക്കാലം നാം വീട്ടിലിരിക്കുകയാണ്. ഏതൊരു വിളയും വിളഞ്ഞു വരാനുള്ള സമയമാണ് 40 ദിവസം വീടിനോടും വീട്ടുകാരോടും അടുക്കാനുള്ള അവസരമാണ്, ഒത്തൊരുമയോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഒരു തരത്തിൽ കൊറോണ നൽകിയത്. പലരും ഈ സന്ദർഭത്തിൽ മതങ്ങൾ തോറ്റു.ഈശ്വരൻ ഇറങ്ങിയോടി എന്നൊക്കെ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ നാം ആധ്യാത്മികതയെ ശരിക്കും ഉൾക്കൊണ്ടിട്ടില്ല എന്നു മനസ്സിലാക്കാൻ കഴിയും. ഭാഗവതം പറയും "സച്ചിദാനന്ദ രൂപായ വിശ്വോത്പത്യാദി ഹേത വേ താപത്രയവിനാശായ ശ്രീകൃഷ്ണായവയം നുമ:.നല്ല മനസ്സിന് ആനന്ദം നൽകുന്നവനാണ് ഈശ്വരൻ.താപത്രയങ്ങളാണ് ജീവിതത്തിലെ 3 പ്രതിസന്ധികൾ .അവയെ നശിപ്പിക്കുന്ന ഭഗവാനെ ഞങ്ങൾ വണങ്ങുന്നു.എന്നു പറയുമ്പോൾ ഈ ദുഖങ്ങളെക്കുറിച്ചറിയണം. ആധിദൈവികം, ആധിഭൗതികം ,ആധ്യാത്മികം എന്നിവയാണ് ഇവപ്രകൃതിയിൽ നിന്നുമുണ്ടാകുന്ന തിരിച്ചടികളാണ് ആധിദൈവികം. യഥാർത്ഥത്തിൽ ഈശ്വരൻ ആരെയും ഉപദ്രവിക്കുന്നില്ല. ചുറ്റുപാടുകളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഭൗതിക വസ്തുക്കൾ കൊണ്ടും സമൂഹത്തിൽ നിന്നും ഉണ്ടാകുന്ന ദു:ഖമാണ് ആധി ഭൗതികം. കൊറോണ (കോവിഡ് 19 ) ആധിദൈവിക ദു:ഖമാണ്.സമൂഹ വ്യാപനം നടക്കുമ്പോൾ ആധി ഭൗതികമായും വരും. ആധ്യാത്മിക ദുഃഖത്തെ മറികടന്നാൽ ആദ്യത്തെ രണ്ടു ദു:ഖങ്ങളെയും ഇല്ലാതാക്കാം. അതിന് ഞാനാരാണ് എന്ന തിരിച്ചറിവു വേണം. അതില്ലാത്തതാണ് താൻ ഈശ്വരചൈതന്യമാണ് ( പ്രപഞ്ച ഊർജ്ജമാണ്) എന്ന തിരിച്ചറിവുണ്ടായാൽ പ്രശ്നം മറികടക്കാം. നമ്മുടെ ആത്മചൈതന്യത്തെ ഉയർത്തുകയാണ് വേണ്ടത്. നമ്മുടെ മനസ്സിനെ ഉയർത്താൻ സാധിച്ചില്ലെങ്കിൽ തളർത്താതിരിക്കുകയെങ്കിലും ചെയ്യണം. നാം തന്നെയാണ് നമ്മുടെ ബന്ധു. നാം തന്നെയാണ് നമ്മുടെ ശത്രു' എന്ന ഭഗവദ് ഗീതാ ചിന്തയും ഈ തത്ത്വത്തിലധിഷ്ഠിതമാണ് .ഒരു കാൻസർ രോഗിക്ക് മരുന്ന് മാത്രം പോര .ചികിത്സയുടെ കൂടെ അയാളുടെ ആത്മവിശ്വാസമുണ്ടാക്കേണ്ടതും അനിവാര്യമാണ്. എങ്കിലേ രോഗത്തെ അതിജീവിക്കാൻ പറ്റൂ. അതു തന്നെയാണ് കൊറോണ ക്കാര്യത്തിലും നാം അറിയേണ്ടത്. ബോധസ്വരൂപമായ ആ ചൈതന്യം എന്റെയുള്ളിലുള്ളപ്പോൾ ഞാൻ മാനസികമായി തളരില്ല എന്ന ചിന്തയാണ് നാം കണ്ടറിയേണ്ടത് .അതാണ് ആധ്യാത്മികത കൊണ്ടു നേടേണ്ടത്. പ്രശ്നങ്ങളെ ,പ്രതിസന്ധികളെ നേരിടാനുള്ള ആത്മധൈര്യം. അതാണ് ഭാരതീയചിന്ത.ഓരോ ഭാരതീയനും ഓരോ മനുഷ്യനും അതുണ്ടാവട്ടെ. "ലോകാ സമസ്താ സുഖിനോ ഭവന്തു ".
|