ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി.

17:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി.

നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരിസ്ഥിതിമലിനീകരണം ആണ്. എങ്ങനെയാണ് പരിസ്ഥിതി മലിനീകരണം സംഭവിക്കുന്നത്എന്ന് നമുക്ക് നോക്കാം. 1. വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന പുക. 2. വീടുകളിൽ നിന്നും മറ്റും പുറന്തള്ളുന്ന പ്ലാസ്റ്റിക്ക് വേസ്റ്റുകൾ 3. മരം മുറിച്ചു തള്ളുന്നത്. 4. നമ്മുടെ നദികളിൽ ചപ്പുചവറുകൾ നിക്ഷേപിക്കുന്നത്. 5. വയലേലകളും നീർച്ചാലുകളും ചതുപ്പുനിലങ്ങളും നികത്തുന്നത്. 6. വയലുകൾ നികത്തി പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം. 7. മലകളും കുന്നുകളും ഇടിക്കുന്നത്. 8. പാറ പൊട്ടിക്കുന്നത്. നമ്മൾ പരിസ്ഥിതിയെ ഈവിധം എല്ലാം ചൂഷണം ചെയ്യുകയാണ്. വൃക്ഷങ്ങൾ മുറിച്ചാൽ നാം അതിനായി മരങ്ങൾ നട്ടുപിടിപ്പിക്കാറില്ല. നെൽവയലുകളും നീർച്ചാലുകളും സംരക്ഷിക്കാറില്ല. ഇതിനെല്ലാം ഒരു മാറ്റം വരുത്തണം . നമ്മൾ പരിസ്ഥിതി ദിനം ജൂൺ 5 ന് ആഘോഷിക്കും എന്നാൽ പരിസ്ഥിതി യിൽ നാം ഉണ്ടാക്കിയ ദോഷങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. മനുഷ്യന് ഒരു ആവാസവ്യവസ്ഥ ഉണ്ട്. അത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 44 നദികൾ ഒഴുകുന്ന നമ്മുടെ ഈ കൊച്ചു കേരളം ഇന്ന് ശുദ്ധജലക്ഷാമം നേരിടുകയാണ്. അതിന് കാരണങ്ങൾ നാം തന്നെയാണ്. മാറ്റങ്ങൾ നല്ലതാണ്, പക്ഷേ അത് പ്രകൃതിയുമായി ഇണങ്ങി ചേരുന്നത് ആകണം. അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. അതിനുള്ള കുറെ ഉദാഹരണങ്ങൾ നമ്മളുടെ മുന്നിലുണ്ട് അടുത്ത സമയത്തായി നാം അനുഭവിച്ചു പോയ വെള്ളപ്പൊക്കങ്ങൾ, ഉരുൾപൊട്ടൽ, പകർച്ച വ്യാധികൾ, അങ്ങനെ പലതും. ഇതിനെല്ലാം ഒരു മാറ്റം വരണം എന്നുണ്ടെങ്കിൽ നാം ചെയ്യേണ്ടത് കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചും നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിച്ചും നമുക്കു ചുറ്റുമുള്ള നമ്മുടെ പരിസ്ഥിതിക്ക് നാം കാവലാൾ ആകണം എന്നതാണ്.

ചന്ദന.ആർ.എസ്
4 B ഗവ:ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം