ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊറോണ
അവധിക്കാലത്തെ കൊറോണ ലോകം മുഴുവൻ കൊറോണ ബാധിച്ചിരിക്കുകയാണ്. മാർച്ച് 24 ന് ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഞാനും എന്റെ കുടുംബവും വീട്ടിൽത്തന്നെയാണ്. ഏപ്രിൽ മെയ് മാസങ്ങളിൽ ഞങ്ങൾക്ക് അവധിക്കാലമാണെങ്കിലും കൊറോണ വൈറസിന്റെ അപകടം എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കി പുറത്തിറങ്ങാതെ ഞങ്ങൾ വീട്ടിൽ തന്നെ. ഈ രോഗം ആദ്യം പിടിപെട്ട് ആയിരക്കണക്കിന് ആളുകൾ മരിച്ചത് ചൈനയിലാണ്. പിന്നീട് ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നമ്മുടെ ഈ കൊച്ചു കേരളവും വൈറസിന്റെ പിടിയിലാണ്. കാസർകോഡ്, കണ്ണുൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് കേരളത്തിൽ ഈ രോഗം കൂടുതലായി ഉള്ളത്. പക്ഷേ അതിനെയെല്ലാം മറികടന്ന് ഞങ്ങൾ ഇപ്പോൾ സുരക്ഷിതരായിരിക്കുകയാണ്. ഈ അവധിക്കാലത്തെ വിലപ്പെട്ട സമയത്ത് ഞങ്ങൾ ഞങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുകയും ധാരാളമായി പച്ചക്കറി കൃഷികൾ ചെയ്യുകയും ചെയ്തു. ഈ രോഗം ഇനിയും കൂടുതൽ പടരാതിരിക്കാൻ എല്ലാവരും പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അങ്ങനെ ഈ രോഗത്തെയും നമുക്ക് ഒന്നിച്ച് അതിജീവിക്കാം.
|