കൊറോണ

പ്രിയപ്പെട്ട സുഹൃത്തുക്കളെ എല്ലാവരും വീട്ടിൽ സേഫ് ആണെന്ന് വിശ്വസിക്കുന്നു.കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും വന്നു.ദിവസങ്ങൾ കഴിയുംതോറും രോഗബാധിതരും മരണവും കൂടുകയാണ് .പേടിപ്പെടുത്തുന്ന കണക്കുകളാണ് ഓരോ നിമിഷവും വരുന്നത് നമുക്ക് വേണ്ടി രാപ്പകൽ കഷ്ട്ടപ്പെടുന്ന ഭൂമിയുടെ മാലാഖമാരായ നഴ്സുമാർ നമ്മുടെ നാടിനു വേണ്ടി കഷ്ടപ്പെടുന്നു. അതുപോലെ തന്നെ പോലീസുമാർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു .ഇതെല്ലാം അറിഞ്ഞു നമ്മുടെ വീട് ദേവാലയങ്ങൾ ആക്കി പ്രാർത്ഥനകളോടെ ഇരിക്കാം "സ്റ്റേ ഹോം സ്റ്റേ സേഫ് അകലം പാലിക്കാം ആൾക്കൂട്ടം ഒഴിവാക്കാം ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകാം എപ്പോഴും ശുചിത്വം പാലിക്കാം ഏർപ്പെടാം നമുക്ക് കാർഷികവൃത്തിയിൽ ഒഴിവാക്കാം യാത്രകൾ ഓടിച്ചുവിടാം കൊറോണയെ അംഗബലം കുറയാതെ നാടിനെ കാത്തിടാം "

കാർത്തിക് സനോജ്
5 എം ടി എച് എസ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത