കൊറോണയെ തുരത്തിടാം
ഒന്നായി നിന്ന് തുരത്തിടാം
സോപ്പിട്ട് കൈ കഴുകി
മാസ്ക് വെച്ച് മുഖം മറച്ചും
വ്യക്തി അകലം പാലിച്ചുനിന്നും
വീട്ടിൽ തന്നെ ഇരുന്നുകൊണ്ട്
കോറോണയെ തുരത്തിടാം
ആരോഗ്യത്തോടെ വസിക്കും നമ്മൾ
അറിവുള്ളവർ ചൊല്ലും ചൊല്ലുകൾ
എല്ലാം അപ്പടി തന്നെകേട്ടീടും
അകലെ യാത്രകൾ ചെയ്യരുതാരും
പുറത്തിറങ്ങൽ ആവശ്യത്തിന്
ഇങ്ങനെയൊക്കെ ചെയ്തെന്നാൽ
കൊറോണ നമ്മെ വിട്ടൊഴിയും
ഒരുമയോടെ വസിക്കാം നമുക്കിനി
ദൈവം തന്നൊരീകേരളമണ്ണിൽ