മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/നല്ലകാലം വരും

17:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mhsstpba (സംവാദം | സംഭാവനകൾ) (poem2)
നല്ലകാലം വരും

മന്നിൽ പടരും മഹാവ്യാധിയാൽ വിശ്വ-
മാനവരാകെ വലഞ്ഞു നിൽപ്പെങ്കിലും
 മനസിനു കുളിരേകും നന്മ തൻ
കിരണങ്ങൾ
 മായാതെ നിൽപുണ്ടെൻ
കേരളത്തിൽ...
  പുണ്യകർമ്മങ്ങൾ പരസ്പരം
ചെയ്യുവാൻ -
 അന്നവും സ്നേഹവും പങ്കു
വെച്ചീടുവാൻ -
 മത്സരിക്കും നല്ല മർത്യരെ
 കൊണ്ടല്ലോ..
 മൽ സ്വദേശം പാരിൻ മാതൃകയായ്..
 ദേഹങ്ങൾ തെല്ലു ദൂരം മാറി നിൽപ്പതീ
 ദേശത്തിൻ നന്മയ്ക്ക്
 വേണ്ടി മാത്രം.-
  ഹൃത്തു കൊണ്ടപ്പോഴും ചേർന്നു
നിൽക്കാം ഭൂവിൽ-
 ഉത്തമ കാലം വരും വേഗം നിശ്ചയം..


 

ഹന്ന സ്റ്റീഫൻ
8-F മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത