എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ കൊറോണ.

17:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kishorcg (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ.

ഇതിനോടകം തന്നെ ലോകത്തെയൊന്നാകെ സ്വന്തം കൈപ്പിടിയിലൊതുക്കിയ ഒരു മഹാമാരിയാണ് നോവൽ കൊറോണ വൈറസ് അല്ലെങ്കിൽ കോവിസ് - 19.2019 - ന്റെ അവസാന ഘട്ടത്തിൽ ചൈനയിലെ ഒരു പട്ടണമായ വുഹാനിൽ രൂപം കൊണ്ട ഈ വൈറസ് ചുരുങ്ങിയ നാളുകൾ കൊണ്ട് ഒന്നും രണ്ടുമല്ല ലോകത്തെ ഒട്ടുമിക്ക സമ്പന്ന രാജ്യങ്ങളിലും തന്റെ നിലയുറപ്പിച്ചു. വെറും ഒരാഴ്ച്ചകൊണ്ട് ആയിരത്തോളം ജീവനുകൾ ചൂഴ്ന്നെടുത്തുകൊണ്ട് തന്റെ മിടുക്ക് തെളിയിച്ചു. വെറും കുറച്ചുനാളുകൾകൊണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിലും ഈ വില്ലൻ എത്തി. ഒരുപക്ഷേ ചെറുതല്ലേ എന്ന് കരുതി അപ്പാടെ വിഴുങ്ങാനായിരുന്നിരിക്കാം അവന്റെ ഉദ്ദേശം. എന്നാൽ അവന് തെറ്റി. വളരെ ശക്തമായ ചെറുത്തു നിറുത്തലിലൂടെ കേരളത്തിലെ മരണ സംഖ്യ വെറും രണ്ട് . ശതമാനാടിസ്ഥാനത്തിൽ 1% ത്തിന് താഴെ. ഉചിതമായ മരുന്നുപോലും കണ്ടു പിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ ചെറുത്തുനിറുത്താൻ നമുക്ക് കഴിഞ്ഞത് നമ്മളോരോരുത്തരും വിചാരിച്ചതുകൊണ്ടാണ്. അതെ നമ്മൾ നമ്മളെത്തന്നെ നിയന്ത്രിച്ചതു കൊണ്ടാണ് ഈ അതിജീവനം നമുക്ക് സാധ്യമായത്. എന്നാൽ നമ്മൾ മാത്രം ഈ മഹാമാരിയിൽ നിന്ന് രക്ഷപെട്ടാൽ മതിയോ ? പോരാ! ലോകമൊന്നടങ്കം ഈ മഹാമാരിയെ അതിജീവിക്കണം. നമ്മൾ മനുഷ്യരാണ് !ഈ ഭൂമിയിലെ ഏറ്റവും നിഗൂഢത നിറഞ്ഞ സൃഷ്ഠി. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. നാളെയുടെ നല്ല പുലരിയ്ക്കായ് ഇന്നേ നമുക്ക് അകലം പാലിച്ചുകൊണ്ട് അടുക്കാം. വ്യാജ വാർത്തകളെ തഴയാം. വ്യക്തിശുചിത്വം പാലിയ്ക്കാം.

ദേവി ശങ്കരി എസ്സ് നാഥ്
8 B എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം