എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/മനുഷ്യനുും കാലവുും

മനുഷ്യനുും കാലവുും

ഹേ! കാലമേ നിന്റെ കളിയരങ്ങിൽ
വേഷമിട്ടാടുകയല്ലോ ജീവിതം
വിധിയെന്ന സത്വമേ നിന്റെ കൈക്കുള്ളിൽ
പിടയുകയല്ലോ നമ്മളെല്ലാം
പണത്തിൻ പെരുമയിൽ പൊങ്ങിനോരെല്ലാം
ഭൂമിയോളം താഴാൻ പഠിക്കുന്നു
ജീവിതമെന്ന ഈ കളിയൂഞ്ഞാലിൽ
നീ കളിപ്പിക്കുകയല്ലോ മനുഷ്യന്മാരെ
സ്വബുദ്ധിയും വിവേകവും നശിച്ചോർക്കെല്ലാം
ബോധമുദിക്കുന്നു ചിന്തിക്കാൻ പഠിക്കുന്നു.
മനുഷ്യരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി നീ
കൊണ്ടു നട്ടു കൊറോണ എന്ന വ്യാധിയെ
 പലതായിരുന്ന മനുഷ്യന്മാർ എല്ലാം
 ഒന്നായി മുന്നേറുന്നു അതിനെ തുരത്താൻ
 സമയമൊട്ടില്ലായിരുന്ന അച്ഛനുമമ്മയ്ക്കും
 സമയമുണ്ട് ഇന്ന് മക്കളെ നോക്കാൻ
ജീവിതം എല്ലാം നമുക്കായി ഉഴിഞ്ഞിട്ട
 പല മുഖങ്ങളും സ്മരിക്കണം നാം മനസ്സിൽ
 പരസ്പരം മറന്നുള്ള മനുഷ്യന്റെ ഓട്ടത്തിൽ
കുറവുവന്നു നന്ദിയുണ്ട് കാലമേ........

 

ആഞ്ജലി ഷിബു
11 കോമേഴ്‌സ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം,എറണാകുളം, അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത