സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/അവധിക്കാലം

അവധിക്കാലം

ഈ വർഷം വേനലവധി വളരെ നേരത്തെ കിട്ടിയതിന്റെ സന്തോഷമായിരുന്നു കിച്ചുവിന്. എങ്കിലും അമ്മ അവനെ പുറത്ത് കളിക്കാൻ വിടാറില്ലായിരുന്നു. അതിന്റെ സങ്കടത്തിലായിരുന്നു അവൻ. അവധിയായതിനാൽ കിച്ചു വൈകിയാണ് ഉണരുന്നത്. ഒരുദിവസം അവൻ നേരത്തെ ഉണർന്നിട്ട്‌ അമ്മയോട് ചോദിച്ചു. "അമ്മേ, ഇന്ന് ഞാൻ അല്പനേരം പുറത്ത് കളിക്കാൻ പൊയ്ക്കോട്ടെ? ദൂരെ എങ്ങും പോകില്ല". പക്ഷേ അമ്മ സമ്മതിച്ചില്ല. പക്ഷേ അവൻ വാശിപിടിച്ച് കരഞ്ഞപ്പോൾ അമ്മയ്ക്ക് സമ്മതിക്കേണ്ടിവന്നു. അമ്മ ഒരു മണിക്കൂർ സമയം അനുവദിച്ചു. പന്തുമായി പുറത്തേക്കിറങ്ങിയ കിച്ചുവിന് രണ്ടുമൂന്ന് കൂട്ടുകാരെയും കിട്ടി. എല്ലാ വേനലവധി ക്കാലത്തും കളിക്കാറുള്ള ആ മൈതാനത്തിലേക്ക് അവർ പോയി. കളിയിൽ രസിച്ചിരിക്കുമ്പോഴാണ് അവിടേക്ക് ഒരു വാഹനം പാഞ്ഞെത്തിയത്. അതിൽ നിന്നിറങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ അവരെ കൈകാട്ടി വിളിച്ചു. കുട്ടികളായ അവരോട് സൗമ്യമായി അദ്ദേഹം പറഞ്ഞു. "ഇത് ലോക്ക്‌ഡൗൺ കാലമാണ് ആണ് അത് നിങ്ങൾക്ക് അറിയില്ലേ? എല്ലാവരും തിരിച്ചു വീടുകളിലേക്ക് പോകണം. ലോകം നേരിടുന്ന ഈ മഹാമാരിയെ നമുക്ക് തുടച്ചുനീക്കണമെങ്കിൽ സാമൂഹിക അകലം പാലിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിൽ ഇരിക്കണം. സാമൂഹിക അകലം പാലിക്കുകയും വീടും പരിസരവും വൃത്തിയാക്കുന്നതിൽ അമ്മയെ സഹായിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. നിങ്ങളാണ് ആരാണ് ഇന്ത്യയുടെ നാളത്തെ പൗരന്മാർ". സാർ പറഞ്ഞതിൻറെ ഗൗരവം മനസ്സിലാക്കിയ കിച്ചുവും കൂട്ടുകാരും വീടുകളിലേക്ക് തിരിച്ചുപോയി.പിന്നീടുള്ള സമയം പുസ്തകങ്ങൾ വായിച്ചും വീട്ടിലിരുന്ന് അനിയനോടൊപ്പം കളിച്ചും രസിച്ചും സമയം ചെലവഴിച്ചു.

{BoxBottom1

പേര്= അഭിനവ് വിനോദ് ക്ലാസ്സ്=4 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ പഴങ്ങനാട് സ്കൂൾ കോഡ്= 25623 ഉപജില്ല=കോലഞ്ചേരി ജില്ല= എറണാകുളം തരം= കഥ color= 4

}}