ഒറ്റക്കെട്ടായ് പോരാടീടാം കൊറോണയെന്നൊരു വൈറസിനെ അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ് മാനവരാശി പകച്ചു നിന്നീടുമ്പോൾ വിലസുന്നു ലോകത്തിൻ ഭീഷണിയായ് കൊറോണ യാൽ മരിച്ചീടാതെ ചെറുത്തീടേണം നാമെല്ലാവരും കൈ കഴുകീടേണം സോപ്പിനാലെ നന്നായകലവും പാലിക്കേണം സമ്പർക്കത്തിലൂടെ മാത്രമാണീ വ്യാധി നമ്മെ പിന്തുടരൂഭയപ്പെടാതെ സമൂഹമേ ജാഗ്രത തുടരൂ എല്ലായ്പ്പോഴും